Finland Education: Kerala Education reform – Part 1
Unnikrishnan S Kurup
Posted on
Posted in Education, Malayalam, Writings
No Comments
Tagged with education reform, finland Education, finnish education in India, kerala
ഈ വരുന്ന ദിവസങ്ങളിൽ നമ്മുടെ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടേക്കാവുന്ന വിഷയമാണ് കേരള ഗവൺമെൻറ് ഫിൻലൻഡ് ഗവൺമെൻറ്മായി വിദ്യാഭ്യാസ മേഖലയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനമായി എന്നുള്ള വാർത്ത.
ഫിൻലാൻഡ് വിദ്യാഭ്യാസത്തെ കുറിച്ചുള്ള പ്രത്യേകതകൾ മാധ്യമങ്ങളിൽ ചർച്ചാവിഷയം ആയിട്ട് വളരെയധികം വർഷങ്ങളായി. വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല മറ്റുപല മേഖലകളിലും മുന്നിൽ നിൽക്കുന്ന ഒരു രാജ്യമാണ് ഫിൻലാൻഡ്. ലോകത്തിലെ ഏറ്റവും സന്തോഷവാന്മാർ ജീവിക്കുന്ന ഈ നാട്, ജീവിത നിലവാരത്തിൻ്റെ പട്ടികയിലും മാതൃശിശു ക്ഷേമത്തിൻ്റെ പട്ടികയിലും ഗ്ലോബൽ ഇന്നവേറ്റീവ് ഇൻഡക്സ് പട്ടികയിലും എല്ലാം മുൻ നിരയിൽ തന്നെയുണ്ട്. അതുകൊണ്ടു തന്നെ ഫിൻലൻഡ് എന്ന രാജ്യവും ഇവിടെയുള്ള പല രീതികളും ഈയിടെയായി പലപ്പോഴും സമൂഹ മാധ്യമങ്ങളിലും TV ചാനലുകളിലും ചർച്ചാ വിഷയം ആയിട്ടുണ്ട്.
സ്വന്തം കുട്ടികളെ ഇവിടെയുള്ള വിദ്യാലയങ്ങളിൽ വിട്ടുള്ള പരിചയം മാത്രം പോരാ ഫിന്നിഷ് വിദ്യാഭ്യാസ രീതികളെ മുൻനിർത്തി ഒരു പ്രസ്ഥാനം തുടങ്ങാനും അതിനെ കുറിച്ച് സംസാരിക്കാനും എന്ന് ആദ്യം തന്നെ മനസ്സിലായിരുന്നു. അതുകൊണ്ടു തന്നെ മൂന്നു വർഷങ്ങൾക്കു മുൻപേ ഫിന്നിഷ് വിദ്യാഭ്യാസരീതികളെ കുറിച്ച് പഠിക്കാനും, ഒരു Education Entrepreneur ആകാൻ വേണ്ടിവരുന്ന അറിവ് നേടാനും വേണ്ടി ഒരു മാസ്റ്റർ ഡിഗ്രി കോഴ്സ് ചെയ്യുക ഉണ്ടായി. ഫിൻലണ്ടിലെ Oulu യിൽ ഉള്ള OAMK എന്നറിയപ്പെടുന്ന യൂണിവേഴ്സിറ്റിയിൽ നിന്നും ആ ബിരുദവും നേടി. “Video content creation as an enhancement to learning experiences about sustainable development in Indian elementary schools ” എന്ന വിഷയത്തിൽ തീസിസ് പ്രസിദ്ധീകരിക്കുകയും ചെയ്യുകയുണ്ടായി. സ്കൂളിൽ കുട്ടികൾ പ്രകൃതിയെ കുറിച്ച് പഠിക്കാനായി സ്വന്തമായി വീഡിയോ ഉണ്ടാക്കുക എന്ന ഒരു രീതി പഠന പ്രക്രിയയിൽ ഉൾപ്പെടുത്തി കൊണ്ട് ആണ് ഈ പഠനം നടത്തിയത്. വെറുതെ വീഡിയോ കാണുന്നതിന് പകരം, കുട്ടികൾ പഠിച്ചതിനെ കുറിച്ചും, ചെയ്ത പ്രോജെക്ടിനെ കുറിച്ചും വീഡിയോ ഉണ്ടാക്കി സഹപാഠികളുമായി പങ്കു വെയ്ക്കുമ്പോൾ അവരുടെ അറിവിൽ വരുന്ന മാറ്റം പഠിക്കുക എന്നതാണ് സാരാംശം.
കഴിഞ്ഞ മൂന്ന് വർഷങ്ങൾ ആയി തെക്കേ ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും നിരവധി സ്കൂളുകളും കോളേജുകളുമായി ഒരുമിച്ചു പ്രവർത്തിക്കാനും ഫിന്നിഷ് വിദ്യാഭ്യാസ രീതികളെ കുറിച്ച് സംസാരിക്കാനും, ഒരുമിച്ചു പല പാഠ്യ പദ്ധതികളും പ്രാവർത്തികമാക്കാനുമുള്ള ഭാഗ്യം ലഭിച്ചു. ഇതിൻ്റെ ഭാഗമായി ഫിന്നിഷ് പഠന രീതികളെ കുറിച്ചുള്ള അധ്യാപകരുടെയും മാതാപിതാക്കളുടെയും അഭിപ്രായങ്ങളും പ്രതികരണങ്ങളും അറിയാനുള്ള സാഹചര്യം ഉണ്ടായി.
കേരളത്തിന് ഒരു ദിവസം കൊണ്ട് ഫിന്നിഷ് വിദ്യാഭ്യാസ രീതി നടപ്പിലാക്കാൻ കഴിയില്ല എന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു.പക്ഷെ കേരളത്തിന് കഴിയുമോ എന്ന് ചോദിച്ചാൽ, “കേരളത്തിനെ കഴിയു” എന്ന ഒരു അഭിപ്രായവും എനിക്കുണ്ട്. അപ്പാടെ പകർത്തുകയല്ല , പക്ഷെ ഒരു ദീർഘ വീക്ഷണത്തോടെ പതിയെ പതിയെ ചെറിയ മാറ്റങ്ങൾ വരുത്തുക എന്നതാവണം ലക്‌ഷ്യം. വിദ്യാഭ്യാസ നയങ്ങളോ , അദ്യാപന മാർഗ്ഗങ്ങളോ മാത്രം മാറിയാൽ പോരാ മാതാപിതാക്കളുടെയും സമൂഹത്തിൻറെയും ചിന്താഗതികൾ കൂടെ മാറേണ്ടിവരും എന്ന ഒരു വസ്തുത കൂടെ ഇവിടെ നിലനിൽക്കുന്നു
ഇനി വരുന്ന ദിവസങ്ങളിൽ , ഫിന്നിഷ് വിദ്യാഭ്യാസ രീതികളെ കുറിച്ച് ഞാൻ പഠിച്ചതും, പരിമിതമായ രീതിയില്ലെങ്കിലും നാട്ടിൽ ഇതുവരെ നടപ്പാക്കാൻ പറ്റിയതിൻ്റെ ഭാഗമായി കിട്ടിയ അഭിപ്രായങ്ങളും പ്രതികരണങ്ങളും ഞാൻ ഇവിടെ പങ്കു വെക്കാൻ ആഗ്രഹിക്കുന്നു.
Leave a Reply