മലരേ നിന്നെ കേള്‍ക്കാതിരുന്നാല്‍

മലരേ നിന്നെ കേള്‍ക്കാതിരുന്നാല്‍

മലരേ നിന്നെ കേള്‍ക്കാതിരുന്നാല്‍

 സുന്ദരന്‍ രാവിലെ എഴുനേല്‍ക്കുന്നതെ ഒള്ളു. സമയം കാലത്ത് എട്ടെ മുക്കാല്‍ ആയി.   ഒന്‍പതിന് ക്ലാസ്സില്‍ കയറണം. പതിനഞ്ചു മിനിറ്റ് ധാരാളം.  രാവിലെ തന്നെ ഫോണ്‍ നോക്കി 22 ശതമാനം battery. അത് മതി. വൈകുന്നേരം വന്നു ചാര്‍ജ്  ചെയ്യാം എന്ന് കരുതി.  ഇന്നലെ 2 മണി വരെ സുന്ദരിയുമായി ഫോണില്‍ പഞ്ചാര ആയിരുന്നു. Life Planning എന്നൊക്കെ പൊലിപ്പിച്ചു പറയാമെങ്കിലും സംഭവം പഞ്ചാര തന്നെ.

പല്ലുതേച്ചു പ്രഭാതകര്‍മങ്ങള്‍ കഴിഞ്ഞു വന്ന സുന്ദരന്‍, വെള്ളം കളയണ്ടല്ലോ എന്ന ചിന്തയില്‍ ഇന്നത്തെ കുളി deo യില്‍ ആക്കി. വര്‍ഷങ്ങളായി എണ്ണ കാണാത്ത തലയില്‍ gell പുരട്ടി ഇറങ്ങി സമയം 8.55

എന്തിനെന്നില്ലാതെ എന്നും കൊണ്ടുപോകുന്ന ബാഗും ചുമലില്‍ താങ്ങി, ഹോസ്റ്റല്‍ഇന്‍റെ പുറത്തു ഇറങ്ങി ഹെഡ്ഫോണ്‍ എടുത്തു ചെവിയില്‍ കുത്തിത്തിരുകി ഫോണിലെ പാട്ടുകള്‍ ഓരോന്നോരാന്നായി തൊട്ടു നീക്കുമ്പോള്‍, മലരേ എന്ന പാട്ട് കാണുന്നില്ലല്ലോ എന്ന ഒരു പരിഭ്രാന്തി അവന്റെ മനസ്സില്‍ എവിടെയോ ഉണ്ടായി.

ആ പാട്ട് എവിടെ പോയി

നീ ഫോണ്‍ എടുത്താര്‍നോ ഡാ .. മലരേ എന്ന പാട്ട് കാണുനില്ല എന്ന ചോദ്യത്തിന് സഹ മുറിയന്‍ , നിര്‍ത്താതെ കേള്‍ക്കുവല്ലേ  തേഞ്ഞു തീര്‍ന്നു കാണും എന്ന മറുപടി തന്നു. കളിയാക്കിയതാണെന്ന് മനസിലായപ്പോള്‍, ഉറക്കപിച്ചില്‍ രാത്രി എപ്പോഴോ അറിയാതെ delete ചെയ്തു കാണും എന്ന് മനസ്സില്‍ കരുതി സമാധാനിച്ചു സുന്ദരന്‍.

ഒന്ന് ബ്ലൂടൂത്ത് മുഖേന ട്രാന്‍സ്ഫര്‍ ചെയ്യുമോ  എന്ന ചോദ്യം വന്നപ്പോഴാണ് സംഗതി മനസ്സിലാകുന്നത്‌.


നാട്ടില്‍ ഏഷ്യാനെറ്റിലും, റിപ്പോര്‍ട്ടര്‍ ചാനലിലും ഫ്ലാഷ് ന്യൂസ്‌. കൌതുക വാര്‍ത്തയുടെ കീഴില്‍  അങ്ങ് BBC യില്‍ വരെ വന്നു വാര്‍ത്ത . ആ പാട്ട് കാണാനില്ല  , കേള്‍ക്കാനില്ല.

പ്രേമത്തിലെ മലരേ എന്ന് തുടങ്ങുന്ന ഗാനം, എവിടെയും കാണാനില്ല. മൊബൈലുകളില്‍ സൂക്ഷിച്ചവയും,  സിനിമ കൊട്ടകയില്‍ കളിക്കുന്ന പടത്തിന്‍റെ  കോപ്പികളില്‍ നിന്നും, പാട്ട് റെക്കോര്‍ഡ്‌ ചെയ്ത സ്റ്റുഡിയോയില്‍ നിന്നും, എന്തിനു പറയണം, പാട്ട്  ഉണ്ടാക്കിയ പുള്ളിയുടെ   കസ്റ്റഡിയില്‍ നിന്നു വരെ സംഭവം കാണാനില്ല.

നാട്ടില്ലേ എല്ലാവര്ക്കും അങ്ങനെ ഒരു പാട്ട് ഓര്‍മയുണ്ട്, പക്ഷെ, അത് എവിടെയും ഇപ്പൊ ഇല്ല.  ഒരാള്‍ മരിച്ചാല്‍ അദ്ധേഹത്തിന്റെ ഫോട്ടോ എങ്കിലും ഇപ്പോഴൊക്കെ ബാക്കി കാണും. ഇവിടെയോ  പാട്ടോ അത് ചിത്രീകരിച്ചപ്പോള്‍ എടുത്ത ഫോട്ടോകളോ, വീഡിയോകളോ ഒന്നും ഇല്ല എവിടെയും.

ചാനലുകളില്‍ al queda എന്നും , CIA എന്നും പിന്നെ എന്നിങ്ങനെ പല പേരുകളും പറയുന്നതായി കേട്ടു. സൈബര്‍ ടെറൊരിസം  ശാഘയിലെ ഫോണുകള്‍ നിര്‍ത്താതെ  അടിക്കുകയാണ്. മുഖ്യമന്ത്രിക്കും പോയി  ഒരു നിവേദനം . അദ്ദേഹം രാജിവെക്കണം എന്ന് ആരോ പറഞ്ഞു, പക്ഷെ വിവരമുള്ളവര്‍  അവനെ തല്ലി ഇനി മേലാല്‍ മണ്ടത്തരം പറയരുത് എന്ന് പറഞ്ഞപ്പോള്‍ പറഞ്ഞ പുള്ളി മിണ്ടാതിരുന്നു.

സംവിധായകനും അതില്‍ അഭിനയിച്ച പുള്ളിക്കും , ക്ഷമിക്കണം പോളിക്കും വിളിയോടെ വിളി..പോയങ്കില്‍ പോയി.. ഒന്നുകൂടെ എട് പാട്ട് എന്നായി സമൂഹം. ആ പാട്ടില്ലാതെ പറ്റുന്നില്ലത്രേ.

TV യില്‍ വരുന്ന ഒരു നൃത്ത പരുപാടിയില്‍ ഒരു contemporary ഡാന്‍സ് കളിയ്ക്കാന്‍ ചുവടുകള്‍ പഠിച്ചു വെച്ചിരുന്ന കുട്ടി ഇനി പാട്ടിനെവിടെ പോകും. എല്ലാം കൊണ്ടും പ്രശ്നമാണ്. സിനിമയില്‍ 8 പാട്ടെ ഒള്ളു എന്ന് ചിലര്‍. മാസ്സ് ഹിസ്റ്റ്ഈരിയ എന്ന് ചിലര്‍.ബുദ്ധി ജീവികള്‍ തലപുകഞ്ഞാലോചിച്ചു. ചിലര്‍ ചൈനയെയും ഉത്തര കൊറിയയെയും കുറ്റം പറഞ്ഞു. ആര്‍ക്കും ഉത്തരം മാത്രം കിട്ടിയില്ല.

ആ പാട്ടെവിടെ പോയി ?

ഇതിനുമുന്‍പ് ഇങ്ങനെ സംഭാവിച്ചിട്ടുണ്ടോ  എന്ന് വിശകലനം ചെയ്യാന്‍  ശ്രമിക്കുന്ന ചിലര്‍, എല്‍വിസ് മരിച്ചിട്ടില്ല എന്ന സംഗതി അങ്ങ് അമേരിക്കയില്‍ ചിലര്‍ വിശ്വസിക്കുന്ന കാര്യം ചര്‍ച്ച ചെയ്യപെട്ടു.

ക്യാമറയും ലൈറ്റും കൊണ്ട് ഷൂട്ടിംഗ് ലൊക്കെഷ നിലേക്ക് ഓടുന്ന  സിനിമാക്കാര്‍. നടി വെളിരാജ്യത്തായത് കൊണ്ട് എത്രയും വേഗം നാട്ടില്‍ എത്താന്‍ ഉള്ള തിടുക്കമായി. ഗായകനെ വിളിച്ചു സ്റ്റുഡിയോയില്‍ കേറ്റി.

പാടാന്‍ തുടങ്ങിയ പുള്ളിക്ക് താളം  കിട്ടുന്നില്ല. എല്ലാ മലയാളികളും , പുള്ളിയെ തന്നെ ഉറ്റു നോക്കിയിരിക്കുകയാണ് . രക്ഷയില്ല..അദ്ദേഹത്തിന് പാടാന്‍ കഴിയുന്നില്ല. എല്ലാവരും ശ്രമിച്ചു നോക്കി. തെറ്റുന്നു.

സംഗതി കിട്ടുനില്ല

ആ ഗാനം എന്നെന്നേക്കുമായി നഷ്ടപെടുമോ

ദേവലോകത്ത്‌ സരസ്വതി ടീച്ചറുടെ ഫോണ്‍ അടിക്കുകയായിരുന്നു.  ഫോണ്‍ എടുത്തു.

ടീച്ചറെ ..സംഗതി പ്രശ്നമാണല്ലോ.

ഓ സാറോ , ശിവന്‍ സാറും വിഷ്ണു സാറും  വിളിചായിരുന്നു  നേരത്തെ. എന്നോടൊന്നും പറയണ്ട , നടക്കില്ല

എല്ലാവരും വിളിക്കുന്നു ടീച്ചറെ..വത്തിക്കാനീന്നു  വരെ  സമ്മര്‍ദം ചെലുത്തി കൊണ്ടിരിക്കുവ. അതങ്ങ് വിട്ടുകൊടുത്തുടെ. നമ്മള്‍ ഇങ്ങനെ  പിള്ളേര് കളിക്കുന്നത് ശരിയാണോ

അങ്ങനെ വിട്ടാല്‍ പറ്റില്ല സാറെ.. ഇതിപ്പോ വന്നു വന്നു നമ്മടെതായിട്ടു ഇപ്പൊ  ഒന്നും ഇല്ലാണ്ടായി  എന്ന് വേണം പറയാന്‍. എല്ലാ നല്ല താളങ്ങളും അവന്മാര്‍ അടിച്ചോണ്ട് പോയാല്‍ എങ്ങനാ

ടീച്ചറെ , പിള്ളേരല്ലേ വിട്ടേക്ക്‌  അവന്മാര് കിടിലം ആകുന്നതില്‍ നമ്മള്‍ അഭിമാനിക്കണ്ടേ.

പറ്റില്ല സാറേ.. ദാണ്ടേ ആ ഗായകന്‍ സ്റ്റുഡിയോയില്‍  കിടന്നു മല്‍പിടുത്തം നടത്തുവ ആതോന്നു പാടാന്‍. എന്തായാലും, സംഗതി എന്‍റെ കയ്യിലാ ഇപ്പൊ.  അവനെന്നല്ല,  എന്‍റെ അടുത്ത്  ട്ട്യൂശനു വന്ന അവന്‍റെ അച്ഛന്‍ വിചാരിച്ചാപ്പോലും  അത് ഇനി പാടാന്‍ പറ്റൂല്ല

ടീച്ചര്‍ ഫോണ്‍ വെച്ചു.

ആകെ വിഷമിച്ചിരിക്കുകയായിരുന്നു സരസ്വതി ടീച്ചര്‍. എല്ലാരോടും വളരെ ഗൗരവത്തോടെ ഇല്ല എന്ന ഉത്തരം നല്‍കിയെങ്കിലും ഉള്ളില്‍ ഇടയ്ക്ക് ടീച്ചറിനും മറിച്ചു  തോന്നാതിരുന്നില്ല.

അങ്ങനെ വളരെ ആലോചിച്ചതിനുശേഷം കയ്യിലിരുന്ന തംബുരുവില്‍ നമ്മുടെ സരസ്വതി ടീച്ചര്‍ തന്‍റെ വിരല്‍ കൊണ്ട് ഒന്ന് സ്പര്‍ശിച്ചു.


 

താഴെ ഭൂമിയില്‍ , യൂടുബിലും ഫോണിലും എല്ലാം പാട്ട് പിന്നെയും പ്രത്യക്ഷ പെട്ടത് കണ്ടു എല്ലാവരും സന്തോഷിച്ചു. Technical Glitch എന്ന് വിലയിരുത്തി കേസ് ക്ലോസ് ചെയ്തു.

ശുഭം.

Leave a Reply

Your email address will not be published. Required fields are marked *

*

This site uses Akismet to reduce spam. Learn how your comment data is processed.